പാനൂർ:(www.panoornews.in) പാനൂർ കണ്ണംവെള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും, പെരിങ്ങളം ലോക്കൽ കമ്മിറ്റിയംഗത്തെയും കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചതായി പരാതി. കണ്ണം വള്ളി ബ്രാഞ്ച് സെക്രട്ടറി വിപിൻ മനത്താനത്തിനെയും, ലോക്കൽ കമ്മിറ്റിയംഗം സിഎച്ച് ആദർശിനെയുമാണ് ആറംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കണ്ണംവെള്ളി - കാട്ടിമുക്ക് റോഡിൽ പഞ്ചായത്ത് കിണറിന് സമീപം വെച്ചാണ് അക്രമം.



പരിക്കുപറ്റിയ ഇരുവരെയും പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ അണിയാരം എകരത്ത് ക്കണ്ടി ക്ഷേത്രത്തിൻ്റെ ബോർഡുകൾ ഇരുളിൻ്റെ മറവിൽ നശിപ്പിച്ച ശേഷം സിപിഎമ്മിനെ പഴിചാരിയിരുന്നു. എകെജി മന്ദിരത്തിൻ്റെ സമീപത്തുള്ള സിപിഎം പതാകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇരു സംഭവങ്ങളിലും കോൺഗ്രസുക്കാരാണ് പ്രതികൾ എന്നു തിരിച്ചറിഞ്ഞത്.
ഈ വിഷയത്തിൽ ഡിസിസി പ്രസിഡൻ്റ് സന്തോഷ് കണ്ണം വെളളിയുടെ സഹോദരൻ ഐഎൻടിയുസി കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റും, കോൺഗ്രസ് പെരിങ്ങളം മണ്ഡലം ഭാരവാഹിയുമായ തയ്യുള്ളതിൽ ഷിജുകുമാർ ഉൾപ്പെടെയുള്ളവർക്ക് നേരെ ചൊക്ലി പൊലീസ് കേസെടുക്കുകയും, ഷിജു കുമാറിനെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെവി മഹേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ആർഎസ്എസ്സിൻ്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിൻ്റെ ബോർഡുകൾ നശിപ്പിച്ച് സംഭവം സിപിഎൻ്റെ തലയിൽ കെട്ടിവെച്ചു പ്രദേശത്ത് ആർഎസ്എസ്സ് - സിപിഐ എം സംഘർഷമുണ്ടാക്കാനായിരുന്നു ശ്രമമെന്നായിരുന്നു ആരോപണം.
Complaint that CPM leaders were injured in Congress attack in Panur
